Saturday, June 29, 2019

പ്രണയവും മഴയും പരിപ്പുവടയും ( ഒരു ചെറുകഥ )

വനാന്തരത്തിലെ റിസോർട്ടിന്റെ ബാൽക്കണിയിൽ നിന്നും ഇലപ്പടർപ്പുകളിൽ മഴ തല്ലുന്നത് നോക്കിയിരിക്കാൻ എന്തു രസമാണ്. പക്ഷേ എന്റെ കൂട്ടുകാരി നിഷ അത്ര നല്ല മൂഡിൽ അല്ല.

“ നശിച്ച മഴ . നമ്മുടെ പ്ലാൻ എല്ലാം പൊളിഞ്ഞു “

ട്രെക്കിങ്ങ് , സഫാരി , വെള്ളച്ചാട്ടത്തിൽ കുളി അങ്ങനെ ഒരുപാട് കാര്യങ്ങൾ അവൾ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു . ഇങ്ങനെയൊരു ലേഡീസ് ഒൺലി ട്രിപ്പ് നടന്നതു തന്നെ നിഷയുടെ നിർബന്ധം കൊണ്ടാണ് . അല്ലെങ്കിൽ തിരക്കുകളും പ്രാരാബ്ധങ്ങളും മാറ്റിവെച്ചു പഴയ കൂട്ടുകാരികൾക്കൊപ്പം രണ്ടുദിവസം അത്രയൊന്നും എളുപ്പത്തിൽ നടക്കുന്നതല്ല . രണ്ടു ദിവസത്തേക്ക് അമ്മ വീട്ടിൽ വന്നു നിൽക്കാം എന്നേറ്റതുകൊണ്ടാണ് ജിൻസിക്ക് വരാൻ പറ്റിയത്. റെയ്ച്ചലിനു ലീവ് കിട്ടാൻ വളരെ പ്രയാസം ഉള്ള സമയമാണത്രെ.വെറും നാല് ദിവസത്തേക്കാണ് അവൾ ഗൾഫിൽ നിന്ന് വന്നത് .

"നന്നായി . നമുക്ക് വെറുതെ ഇവിടിരുന്നു കത്തിവെച്ചാൽ പോരെ ". വെറുതെയിരിക്കുന്നതാണ് ജിൻസിക്ക് ഏറ്റവും ഇഷ്ടം .രണ്ടാമത്തെ പ്രസവത്തിനു ശേഷം  ചെറിയ നടുവേദനയും അവളെ അലട്ടുന്നുണ്ട് . ട്രെക്കിങ്ങിനൊന്നും താൻ വരില്ലെന്ന് അവൾ നേരത്തെ തന്നെ പറഞ്ഞിരുന്നു .

“നോക്ക്, ഇവിടെ ഇങ്ങനെയിരുന്നു മഴ കാണാൻ നല്ല രസമല്ലേ?", ഞാൻ നിഷയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“"അതൊക്കെ വല്ല റൊമാൻറിക് ട്രിപ്പിലും കൊള്ളാം. മഴയും പ്രണയവും നല്ല കോമ്പിനേഷനാ”

“ആണോ?”

“അല്ലേ? നീ പറ”

'’എനിക്കറിയില്ല. റെയ്ച്ചൽ പറയട്ടെ. അവളല്ലേ ലവ് മാര്യേജ് ചെയ്തത്”

“പോടീ. എന്റേതു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു”

“ നീയും നിന്റെ അച്ചായനും കൂടിയല്ലേ അറേഞ്ച് ചെയ്തത്.'’

“റെയ്ച്ചൽ ദുബായിൽ മഴ നനഞ്ഞു കാണില്ല.” നിഷ അവളുടെ രക്ഷക്കെത്തി. “ അഞ്ജലി പറയട്ടെ. ബാഗ്ലൂരിലെ മഴയും പ്രണയവും”

പന്തു വീണ്ടും എന്റെ കോർട്ടിൽ. ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. "എൻറേതു ലവ് മാര്യേജ് അല്ലല്ലോ '’

“"മാര്യേജിന്റെ കാര്യമല്ല. അതിനുമുമ്പത്തെ ലവ്. ലതു പറ”

'’നിക്ക് നിക്ക് നിക്ക്” ജിൻസി ചാടി വീണു.”അഞ്ജൂന് ലൈനോ ? കല്യാണത്തിനു മുൻപോ. എന്നോടാരും പറഞ്ഞില്ലല്ലോ “

'’ നീ അന്നു പെറ്റു കിടക്കുവല്ലാരുന്നോ.” ആദ്യമാദ്യം കല്യാണം കഴിഞ്ഞു പോയ കൂട്ടുകാരികളെ പിന്നീട് കാണാൻ കിട്ടാതിരുന്ന പഴയ കെറുവ് ഇപ്പോഴൊന്നു തീർത്തു.

“നിങ്ങൾ സിനിമക്ക് പോയോ?” ജിൻസി വിടുന്നില്ല.

'’പോയി “

'’ലഞ്ച്, കോഫീ, ഡിന്നർ? “

“ചിലപ്പോൾ ബ്രേക്ക്ഫാസ്റ്റും “

“പൂക്കൾ? വാലൻറ്റൈൻസ് ഡേ?”

“നാട്ടു നടപ്പല്ലേ ?”

“ദുഷ്ട!”

“താങ്ക് യൂ “

“എന്നിട്ട് മഴ നനഞ്ഞോ?” നിഷയ്ക്ക് ഒരു ചെറിയ കുഴപ്പമുണ്ട്. ഒരു കാര്യം കിട്ടിയാൽ അതിൽതന്നെ പിടിച്ചുകൊണ്ടിരിക്കും.

“ അതൊക്കെ വെറുതെയാ.” ഞാൻ വിശദീകരിച്ചു. “ സിനിമയിൽ കാണുമ്പോൾ ഒരുമിച്ചു മഴ നനയുന്നതൊക്കെ റൊമാൻറിക് ആയി തോന്നും. റിയൽ ലൈഫിൽ പ്രേമിക്കുന്നവർക്കും മഴയും വെയിലും ഒക്കെ എല്ലാവരെയും പോലെ തന്നെയേ ഉള്ളൂ.”

“ഓ. ഇവൾ മണ്ടൂസായിട്ടാ”

“ഇവളെയൊക്കെ പ്രേമിച്ചവനെ തല്ലണം”

“മണ്ടൂസെന്നു പറഞ്ഞപ്പോഴാ ഓർത്തത്‌. അനീഷില്ലേ. നമ്മുടെ സീനിയർ ബാച്ചിലെ.അയാളെ ഞാനിന്നാള് കണ്ടു”

അനീഷിന്റെ പഴയ കഥകൾ അവർ വീണ്ടും ഓടിക്കുമ്പോൾ എന്റെ കണ്ണ് മഴയിലേക്കും മനസ്സ് വർഷങ്ങൾ പിന്നിലേക്കും പോയി .

പഴയ പ്രണയം. അതു പ്രണയമായിരുന്നോ? അതു എന്റെ ജീവിതത്തിൽ തന്നെ ആയിരുന്നോ. കാലത്തിൽ പുതഞ്ഞ പഴയ ഓർമ്മകൾ പൊടി തട്ടിയെടുക്കുമ്പോൾ ഒന്നും തോന്നുന്നില്ലല്ലോ. സ്നേഹമോ ദേഷ്യമോ സങ്കടമോ നൊസ്റ്റാൾജിയയോ ഒന്നും. വേറേ ഏതോ ജൻമത്തിൽ സംഭവിച്ചതു പോലെ. ഞങ്ങൾ മഴ നനഞ്ഞിരുന്നോ? സാധ്യതയില്ല. ബാംഗ്ലൂരിലെ മഴ നല്ല ശക്തിയിൽ പെയ്ത് പെട്ടെന്നു നിൽക്കുന്ന മഴയായിരുന്നു. ശക്തമായ കാറ്റിൽ കുടയൊക്കെ മടങ്ങി ആകെ നനയും. അതുകൊണ്ടുതന്നെ മഴയത്തു നടക്കാതെ മഴ കഴിയും വരെ എവിടെയെങ്കിലും കയറി നിൽക്കുന്നതായിരുന്നു പതിവ്. അങ്ങനെയൊരിക്കലാണ് ഞങ്ങളുടെ പരിചയം സൗഹൃദമായത്.  

ജഗ്‌മോഹന്റെ വീട്ടിൽ പോവുമ്പോൾ അന്നു ബാംഗ്ലൂർ വലിയ പരിചയം ഇല്ലായിരുന്ന ലളിതിനെ കൂട്ടിക്കൊണ്ടു പോവാം എന്നു ഞാൻ ഏറ്റിരുന്നു. എംജി റോഡിൽ മീറ്റ് ചെയ്തപ്പോഴേക്കും മഴ കനത്തു. തൊട്ടടുത്ത ഇന്ത്യൻ കോഫീ ഹൗസിൽ കാപ്പി കുടിക്കാൻ കയറിയത് മഴ കാരണമാണ്. ബ്രഡ് ഓംലറ്റ് കൂടി കഴിക്കാം എന്ന് അവനാണ് നിർദ്ദേശിച്ചത്. സംഭവം കൊള്ളാമായിരുന്നു.

അതു മഴക്കാലത്തിന്റെ തുടക്കമായിരുന്നു. ഞങ്ങളുടെ സൗഹൃദം വളരുമ്പോൾ പലപ്പോഴും മഴയും പെയ്തത് സ്വാഭാവികം മാത്രം. ബ്രിട്ടീഷ് ലൈബ്രറിയുടെ പടികളിൽ ഒരിക്കൽ ലളിത് കാത്തു നിന്നത് ഓർക്കുന്നു . മഴ പൊടിയുന്നുണ്ടായിരുന്നു. അന്നു ഞങ്ങൾ കോശീസിലെ ഫിഷ് കട്ലറ്റ് കഴിച്ചു. അപാരം. അന്നാണ് അവൻ പ്രണയം തുറന്നുപറഞ്ഞത്. പ്രണയത്തിന്റെ മധുരം മറന്നെങ്കിലും ആ കട്ലറ്റിന്റെ രുചി ഓർമ്മയുണ്ട്.  

വിദ്യാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ് അവൻ ബൈക്കിൽ പിക്ക് ചെയ്യാൻ വന്നതും മഴ വന്നപ്പോൾ ബൈക്ക് നിർത്തി പേരിൽ സാഗർ ഉള്ള ഏതോ ഹോട്ടലിൽ കയറിയതും ഓർമ്മ വരുന്നു. ഫിൽട്ടർ കോഫിയും പരിപ്പുവട പോലെ ഉള്ള അംബോടയും സാക്ഷിയായി അവൻ പറഞ്ഞു ഒരു മോതിരം കണ്ടു വച്ചിട്ടുണ്ടെന്ന്. അമ്മയുടെ സമ്മതം വാങ്ങണം എന്നോർമ്മിപ്പിച്ചു ഞാൻ അവനെ പിന്തിരിപ്പിച്ചു

അമ്മയെ കണ്ടത് കെ എഫ് സി യിൽ വച്ചാണ്. അന്നു മക്‌ഡൊണാൾഡ് എത്തിയിട്ടില്ല. അവന് അത്തരം ഫ്രൈഡ് ചിക്കൻ വലിയ ഇഷ്ടമായിരുന്നു. കെ എഫ് സി കൂടാതെ ബ്രോസ്റ്റ് ചിക്കൻ കിട്ടുന്ന ഒരു ലബനീസ് റെസ്റ്റോറൻറിലും ഞങ്ങൾ പോവാറുണ്ടായിരുന്നു. പക്ഷേ അമ്മയെ കണ്ട ദിവസം ഞാൻ ഫ്രഞ്ച്‌ ഫ്രൈസ് മതിയെന്നു പറഞ്ഞു. ഡിഗ്നിഫൈഡ് ആയിട്ടു ആ ചിക്കൻ കഴിക്കാൻ വലിയ പാടാണ്.

അത്രയുമായപ്പോൾ ഓർമ്മകളുടെ ഒരു തള്ളിക്കയറ്റം. മഴയല്ല, മധുരഭാഷണങ്ങൾ അല്ല , രുചികൾ. ബാംഗ്ളൂർ നഗരത്തിന്റെ രുചി വൈവിധ്യങ്ങൾ അറിഞ്ഞത് പ്രണയകാലത്താണ്. ആർആറിലെ ഗുണ്ടൂർമുളക് അരച്ചുപുരട്ടിയ ചില്ലി ചിക്കന്റെ എരിവ്. കാന്താരി ചമ്മന്തി മധുരം പോലെ ആസ്വദിക്കുന്ന ഞാൻ ആദ്യമായി എരിവു കൊണ്ടു വലഞ്ഞു . ലളിതിൻെറ കണ്ണുകൾ നിറഞ്ഞൊഴുകി . കൽപകയിലെ അപ്പവും കറിയും മാത്രമല്ല, പച്ചയിൽ ചെക്ക് പാറ്റേൺ ഉള്ള മേശവിരി പോലും ഓർമ്മയുണ്ട്. ഒയാസിസിലെ ഫിഷ് കറി മീൽസ് , കൊങ്കൺ റെസ്റ്റോറെന്റിലെ റവ ഫിഷ് ഫ്രൈ , പിന്നെയോ  മജെസ്റ്റിക്കിലെ ഊടുവഴികളിലൂടെ ചെന്നെത്തിയ ബംഗാളി മെസ്സിലെ മാച്ചേർ ജോലെന്ന മീൻകറി . കൊമേർഷ്യൽ സ്ട്രീറ്റിന് അടുത്തു നിന്നാണ് പാനി പൂരി കഴിച്ചത്. രണ്ടു പേർ ചേർന്ന് കഴിക്കുന്നതാ രസം. ചിലപ്പോഴൊക്കെ വീക്കെൻഡിൽ ഞങ്ങൾ പഞ്ചാബി ധാബയിൽ പോയി തന്തൂരി റൊട്ടിയും ബട്ടർ ചിക്കനും കഴിച്ചു. സമർഖണ്ഡിലെ അഫ്ഘാൻ ശൈലിയിൽ ഒരുക്കിയ അകത്തളം ആണ് മനസ്സിൽ നിൽക്കുന്നത്. ആദ്യമായി തായ് ഫുഡ് കഴിച്ചതും ലളിതിന്റെ കൂടെയാണ്.ദുർഗാപൂജയുടെ പ്രസാദമായി കിട്ടിയ ഖിച്ഡിയും ഇസ്കോൺ ക്ഷേത്രത്തിലെ മധുര പലഹാരങ്ങളും ഞങ്ങൾ രണ്ടു പേർക്കും ഇഷ്ടപ്പെട്ടു. എന്നാൽ ലളിതിന് ഏറ്റവും ഇഷ്ടം ചൈനീസ് ഫുഡ് ആയിരുന്നു. റൈസ് ബോൾ, ചുങ് വാ, ഷാങ് ഗ്രീല ഇവിടൊക്കെ ഡിന്നർ പതിവായിരുന്നു. ചൈനീസ് ഫുഡ് രണ്ടു പേർ ചേർന്ന് കഴിക്കുന്നതാ ബെസ്റ്റ്. ഒരു സൂപ്പ്, ഒരു റൈസ് അല്ലേൽ നൂഡിൽസ്, ഒരുസൈഡ്. എല്ലാം രണ്ടു പേർ ഷെയർ ചെയ്താൽ കറക്ട് ആവും.  രണ്ടു വർഷത്തിനു ശേഷം പിരിയുമ്പോൾ എനിക്കു പത്തു കിലോ കൂടിയിരുന്നു. അപ്പോഴേക്കും എനിക്ക്‌ ചൈനീസ് ഫുഡ് മടുത്തിരുന്നു.

ചുമ്മാതല്ല എന്റെ പ്രണയം എട്ടു നിലയിൽ പൊട്ടിയത്. പ്രണയത്തെക്കാൾ ഭക്ഷണത്തിൽ ആയിരുന്നല്ലോ ശ്രദ്ധ. ഒരു സംശയം ഇപ്പോൾ എന്നെ അലട്ടുന്നു.  പ്രണയം എന്നു ഞാൻ വിചാരിച്ചിരുന്നത് രണ്ടു ഭക്ഷണപ്രിയരുടെ സൗഹൃദം മാത്രമായിരുന്നോ. ആയിരിക്കാം. എന്തായാലും ഒരാശ്വാസമുണ്ട്. ചിക്കൻ മാഞ്ചോ സൂപ്പ് മെനുവിൽ കാണുമ്പോഴെല്ലാം അവൻ എന്നെയും ഓർക്കുന്നുണ്ടാവും.   

ഒരു ദീർഘനിശ്വാസത്തോടെ ഞാൻ എഴുന്നേറ്റു ഫോണിനടുത്തേക്കു നീങ്ങി. അപ്പോഴും അനീഷിന്റെ കഥ തുടരുന്ന കൂട്ടുകാരോട് വിളിച്ചു ചോദിച്ചു. '’ ഞാൻ റൂം സർവീസ് വിളിക്കുവാ. എല്ലാർക്കും ചായേം അംബോടേം, സോറി, പരിപ്പുവടേം പറയട്ടെ. മഴയ്ക്ക് ബെസ്റ്റ് കോമ്പിനേഷനാ”.

പരിപ്പുവട കഴിക്കുമ്പോൾ നിഷയും സമ്മതിച്ചു, “ പ്രണയത്തെക്കാൾ മഴയ്ക്കു പറ്റിയ കോമ്പിനേഷൻ
പരിപ്പുവട തന്നെ. പക്ഷേ പ്രണയത്തിനു കോമ്പിനേഷൻ എന്താ?”

അതും പരിപ്പുവട തന്നെ. അല്ലെങ്കിൽ ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലും ഫുഡ്. എനിക്കു സംശയമില്ല.

Friday, December 28, 2018

The grapes are sour!

Remember the fox who said the grapes are sour? That was only part of the story. Read on to learn the whole story.

There were three foxes. Alpha fox, Beta fox and Omega fox went to a farm. Beta fox jumped to get the bunch of grapes hanging from the vine. After attempting thrice, he gave up. He declared, 'the grapes are sour' and munched the grapes fallen on earth. He found them sweet.

Alpha fox was not a fox who gives up. He was motivated, focussed and believed in positive thinking. He jumped again and again , again and again. He fell down several times, but continued jumping. Finally he grabbed the bunch of grapes and they were .... sour! 

He glanced quickly whether any sweet grapes were left on the earth. Beta fox had finished all of them. 'Greedy like a human', Alpha fox thought. Conscious of Beta fox watching intently, Alpha fox made a great show of enjoying the grapes. Beta fox did not miss him wincing. 'Those grapes are sour , aren't they ?', he asked. Alpha fox told smugly, 'Of course they are. I love sour grapes. Once you develop a taste for sour grapes, you wouldn't care for sweet grapes at all. Besides sweet grapes are high in calories. They give you a tummy. Then you won't be able to jump high at all'. Beta fox realized he did have a tummy. No wonder he could not jump high. 

Meanwhile Omega fox broke into the wine cellar and lapped up the wine.

Alpha fox went home unhappy, because he did not get sweet grapes and he was tired.
Beta fox went home unhappy, because he did not get sour grapes and he had a tummy.
Omega fox went home happy, because he thought he had a great time with Alpha fox and Beta fox.

Next morning , Alpha fox woke up with stomach ache.
Beta fox woke up with depression.
Omega fox woke up with hangover.

In a few years, all three foxes died, as often happens among foxes. The cause of deaths were not related to grapes in any form , sweet, sour or liquid.

If you share this story , you get good Karma.
If you share this story in my name, you get very good Karma.
If you share this story in your name, you get bad Karma.
If you share this story in the name of some great person from past, you get very bad Karma.

Disclaimer : Grapes and wine are used as metaphors in the story. It is not author's intention to encourage consumption of alcohol. 



Friday, December 21, 2018

Four stories from past (Translation)

Translation of my post in Malayalam "Chilar" (Some people). This was written a few months ago in the context of a scandal which rocked Kerala. Its about four different persons I met at different point of my life. The people are real though I have changed or hidden the names.

I met Maria at a working women's hostel in Bangalore where I stayed my first year in Bangalore. It was run by a convent. 100-150 girls stayed there and most of the girls hailed from middle class families of North Kerala. By today's standards, it may be considered a prison, but it was meant to be a safe residence for girls from villages and small towns coming to the big bad city in search of jobs. Soon I found a best friend in my room mate and accepted in her gang of girls, among whom Maria was the oldest. Maria often used to visit our room and talk for long. She loved reading and her all time favourite book was Jane Eyre. The conversation in the hostel was often about marriage, pros and cons, dreams and fears, proposals and rejections etc. Maria also talked about alliances she received. Somehow all the alliances were below expectations and had some or other serious flaws. Though Maria was not a beauty, she looked fine. She was educated, had a good job and her family background was fine too. Still, she did not seem to get suitable alliances for some reason. 

The second favorite topic in hostel was bitching about the nuns, especially the bitter ones. One day after dinner , we were having a long gossiping session and someone had a lot of complaints about one nun in particular. This one always had a bitter face and sharp tongue. She just could not stand the sight of any girl looking happy. If she saw a bunch of girls talking and laughing, she immediately found some other fault and scolded them. Maria got very angry for a moment. "If she is unhappy being a nun, she should leave convent, not spread bitterness to other people's lives". I was surprised, "Can they leave ? I thought they have to be nuns till death"., "Oh, no. Nuns can leave. They just need guts" , Maria looked proud for some reason. 

A few months later, the hostel was rocked by a new gossip. A new girl recognized Maria and revealed her past to other girls. Apparently her sister was a classmate of Maria and they knew her in college days as Sister Maria, a nun. Since most of the girls were catholic, the news was significant to them. We did not ask Maria about it as we had no clue how to take it. We were young and still learning about normal life and did not know what to think about this unusual thing in our friend's past. Besides we were not Christians and this did not matter to us. So we just pretended we did not know. Soon after that Maria left the hostel and moved out to somewhere else. In due time, all of us moved out of the hostel  to different places.  Soon I lost touch with Maria and never saw her again.

Maria's story had a happy ending. Two or three years passed by.  My best friend called me one day with a pleasant news, she met Maria again. Maria was married, to a Malayali living in Europe. She affectionately introduced two teenagers as her children and she was holding her small baby in her arms. Maria looked very very happy, my friend reported happily. Does the story remind you of Sound of Music ? That's why I named her Maria. 

Uncle is the next person. I cannot reveal much details about him without revealing his identity. I called him uncle and let us refer to him that way. Uncle was a businessman and Aunty was a teacher. I knew them very well in my Bangalore days. They looked like any other Malayali family settled in Bangalore, except that there was a difference. Uncle was a Catholic priest once. This was not really a secret, most people still addressed him as 'father'. Uncle left behind the power and prestige and security of priesthood for marriage and a normal life and  worked hard to build his business and life. He still went to church in Sundays like a normal person. He was not a hypocrite like some others.

I met Vaishnavi sixteen years ago, at a personality development program. She was guide for a group of ten people including me for the sessions spanned over ten weekends. She was volunteering at the program. She was actually a teacher of Yoga and Meditation. Nobody can forget the beautiful and intelligent Vaishnavi. She has her own perspective on all aspects of life. How old was she ? I could never guess. Energetic like a twenty-five year old, wise like forty-five year old. Tall, fair, twinkling eyes and a hearty smile , who would have believed Vaishnavi was once a sannyasin , a hindu renunciate. At a very young age, she left home and joined an Ashram somewhere in the valleys of Himalaya mountains. She did not talk about any particular reason to leave, she just felt one day her path is different. The yoga and meditation she learned in Ashram helped her to make a livelihood in the world outside. Initially she never asked for fees , just let her students pay what they wish. Unfortunately some of them just paid respects, not money! Then she started asking for a fixed amount as fees.
In one session, the group discussed about love and life , and Vaishavi's statement shocked us. "Let me tell you what I did. I just chose someone and proposed to him. He was only a friend. But I chose to love him when he accepted my proposal. Love is not something that happens to us, it is something we choose to do".  I still dont know whether she was right about love, but I have never heard such views from anyone else before that.

The fourth person is a lawyer I met ten years ago. He also left home to become a Sanyasi , a hindu renunciate. After graduation, he joined an Ashram somewhere in Karnataka. Pretty soon he realized that Ashrams also have all the politics , jealousies and ego clashes found in outside world. He quit before becoming a Sanyasi and joined law college where he met his wife. Incidentally today he is practicing family law and hearing whole day about matters that once he tried to avoid. 

All of them have some common traits, they seemed more intelligent and had a stronger personality above other people. They have taken a decision in youth out of higher principles, but when they realized they wanted something else from life, they have shown courage to change the decision. Renunciation is just a way of life chosen by a person out of his free will and he or she has the same rights to leave it and embrace normal life of love, marriage and relationships out of their own will. Nobody has the moral right to look down on them or criticize for changing their will. For hindus , its not that big a deal. We dont mind people coming back home from Ashrams. I have heard it is not that easy with Christian nuns or priests in India. But it is not impossible as the lives of my friends have demonstrated.

It may be tough. But life is not easy always for anyone. You know the snake that swallows from 99th cell in snake and ladder game, then you have to start from first row again. Life throws such situations to anyone. Divorcees also go through similar situations. Nobody will wait with red carpet. You have to overcome the fear and despair and sense of failure and start over again. In the same way, if a priest or nun or Sanyasi or renunciate is not satisfied with that life, they can leave and live a normal life. It is much better than cheating self and others and have a secret life as some of the notorious holy people have done.

Someday



I too had thought
Someday I will go home
Someday I will do what I wish to do
Someday I will be free
Then that day arrived just like that
when I called it a day
and just walked away
people asked me how does it feel ?
heavy or light ?
sense of loss or relief ?
I feel nothing
Not 'I dont feel anything'
I mean I feel Nothing
Not the blank nothing that sits heavy
and keep you away from all
The Nothing that's there , light and intense,
and makes you aware of the world
Being in the zone for a moment,
and the moment is long
Tomorrow it will be another day.
Today is Someday and it feels great.

Friday, September 14, 2018

ചിലർ

ജീവിതത്തിൽ പലപ്പോഴായി ഞാൻ പരിചയപ്പെട്ട നാലുപേരുടെ കഥകളാണിത്. പേരുകൾ സാങ്കല്പികം ആണെങ്കിലും ആളുകൾ ശരിക്കും ഉള്ളവരാണ്.

മരിയയെ ഞാൻ പരിചയപ്പെടുന്നത് ബാംഗ്ലൂരിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ വെച്ചാണ്. കോൺവെന്റ് നടത്തുന്ന ഹോസ്റ്റൽ ആയിരുന്നു അത്. വടക്കൻ കേരളത്തിൽ പാവപ്പെട്ട കർഷകകുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ ആയിരുന്നു അധികം പേരും. എന്റെ റൂം മേറ്റ് കൂടി ആയ അടുത്ത കൂട്ടുകാരിയുടെ കൂട്ടുകാരി ആയിരുന്നു മരിയ. എപ്പോഴും ഞങ്ങളുടെ റൂമിൽ വന്നു സംസാരിച്ചിരിക്കും. ധാരാളം വായിക്കാറുണ്ടായിരുന്ന മരിയയുടെ പ്രിയപ്പെട്ട പുസ്‌തകം ജെയിൻ ഏയ്ർ ആയിരുന്നു. മറ്റെല്ലാ കുട്ടികളെയും പോലെ വിവാഹസ്വപ്നങ്ങളെയും തനിക്കു വരുന്ന വിവാഹാലോചനകളെയും പറ്റി മരിയയും സംസാരിച്ചു. മരിയക്ക് വന്നിരുന്നത് ഒട്ടും ചേർച്ചയില്ലാത്ത ആലോചനകൾ ആയിരുന്നു. വിദ്യാഭ്യാസവും നല്ല ജോലിയും ഉള്ള, സുന്ദരി അല്ലെങ്കിലും കാഴ്ച്ചയിൽ കുറവ് പറയാൻ ഇല്ലാത്ത, സാമ്പത്തികമായ പ്രശ്നങ്ങളും ഇല്ലാതിരുന്ന മരിയക്ക് എന്തെങ്കിലും പ്രശ്നം ഉള്ള ആലോചനകൾ മാത്രം വരുന്നത് എന്താണെന്ന് ഞാൻ ഓർത്തിട്ടുണ്ട്.


ഒരു ദിവസം മെസ്സിൽ ഇരുന്നു ഞങ്ങളുടെ സംഘം പരദൂഷണം സെഷൻ ആസ്വദിക്കുകയായിരുന്നു. സദാ കയ്പുനീർ കുടിച്ച ഭാവമുള്ള , ഹോസ്റ്റലിലെ പെൺകുട്ടികൾ ചിരിച്ചുല്ലസിച്ചു നടന്നുവരുന്നത് കണ്ടാൽ കലിയിളകുന്ന ഒരു സിസ്റ്ററിന്റെ കഥകൾ കേട്ടപ്പോൾ മരിയ പെട്ടെന്ന് രോഷം പൂണ്ടു. "മഠത്തിലെ ജീവിതത്തിൽ സന്തോഷം ഇല്ലെങ്കിൽ പുറത്തു പോകാൻ ധൈര്യം കാണിക്കണം. അല്ലാതെ ആ കലിപ്പ് മറ്റുള്ളവരോട് തീർക്കരുത്". " അങ്ങനെ പോവാൻ പറ്റുമോ" , എനിക്കതു പുതിയ അറിവായിരുന്നു. "പിന്നെന്താ. ധൈര്യം വേണം. അത്രേയുള്ളൂ". 

പിന്നീട് ഹോസ്റ്റലിലെ വേറെ ഏതോ കുട്ടിയിൽ നിന്ന് അറിയാൻ കഴിഞ്ഞു മരിയക്ക് വ്യത്യസ്തമായ ഒരു ഭൂതകാലം ഉണ്ടെന്ന്. ആ കുട്ടിയുടെ ചേച്ചിയുടെ ഒപ്പം ആണ് മരിയ കോളേജിൽ പഠിച്ചത്. അന്ന് അവർ സിസ്റ്റർ മരിയ ആയിരുന്നുവത്രെ. അധികവും കാത്തോലിക് കുട്ടികൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ അതൊരു കിടിലൻ ഗോസ്സിപ് ആയിരുന്നു. മരിയയോട് ഞങ്ങൾ അതെ പറ്റി ചോദിച്ചില്ല. അതുകൊണ്ടു മരിയ കന്യാസ്ത്രീ ആവാനും പിന്നെ അതുപേക്ഷിക്കാനും ഉള്ള കാരണം എനിക്കറിയില്ല. അന്ന് ആ വാർത്ത എങ്ങനെ എടുക്കണം എന്നുപോലും എനിക്കറിയില്ലായിരുന്നു. അതുകൊണ്ടു ഞങ്ങൾ ഒന്നും അറിയാത്തതു പോലെ പെരുമാറി. 

അധികം വൈകാതെ മരിയ ഹോസ്റ്റൽ വിട്ടു പോയി. ഞങ്ങളുടെ സംഘവും പല രീതിയിൽ ചിതറി. മൊബൈൽ ഒന്നും ഇല്ലാത്ത കാലമാണ്. ഞാൻ പിന്നീട് മരിയയെ കണ്ടിട്ടില്ല. എന്നാൽ ഈ കഥയ്ക് ഒരു ഹാപ്പി എൻഡിങ് ഉണ്ട്. രണ്ടോ മൂന്നോ വർഷത്തിനപ്പുറം എന്റെ പഴയ കൂട്ടുകാരി മരിയയെ വീണ്ടും കണ്ടുമുട്ടി. മരിയ വിവാഹിതയായിരുന്നു. കൗമാരപ്രായത്തിലുള്ള രണ്ടു കുട്ടികളെ എന്റെ മക്കൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തി. ഒപ്പം വിദേശമലയാളിയായ ഭർത്താവിനെയും. മരിയയുടെ കയ്യിൽ അവളുടെ ആറുമാസം പ്രായമായ കുഞ്ഞും ഉണ്ടായിരുന്നു. മരിയ വളരെ സന്തുഷ്ട ആയിരുന്നു ( സൗണ്ട് ഓഫ് മ്യൂസിക് സിനിമയിലെ മരിയയെ ഓർമ്മ വരുന്നുണ്ടോ ? ഞാൻ മരിയ എന്ന പേര് കൊടുത്തത് അതുകൊണ്ടാണ് )

അങ്കിൾ ആണ് അടുത്തയാൾ. അങ്കിളിനെ കുറിച്ച് കൂടുതൽ പറഞ്ഞാൽ ഐഡന്റിറ്റി മറച്ചുവെയ്ക്കാൻ ബുദ്ധിമുട്ടാണ്. അങ്കിളും ആന്റിയും ബാംഗ്ലൂർ ജീവിതത്തിൽ എനിക്ക് അടുത്ത് അറിയാവുന്ന ഒരു കുടുംബം ആയിരുന്നു. അങ്കിൾ ബിസിനസ് കാരനും ആന്റി ടീച്ചറും. ഒരു സാധാരണ ബാംഗ്ലൂർ മലയാളി ക്രിസ്ത്യൻ കുടുംബം എന്നതിൽ ഉപരി പ്രത്യേകത ഒന്നും പ്രകടമായിരുന്നില്ല. എന്നാൽ അവർക്കൊരു പ്രത്യേകത ഉണ്ടായിരുന്നു. കത്തോലിക്കാ സഭയിലെ പള്ളീലച്ചന്റെ സ്ഥാനം ഉപേക്ഷിച്ചിട്ടാണ് അങ്കിൾ ആന്റിയെ വിവാഹം കഴിച്ചത്. ഇത് രഹസ്യം ഒന്നും ആയിരുന്നില്ല. എല്ലാവരും അദ്ദേഹത്തെ അച്ചൻ എന്ന് തന്നെയാണ് പിന്നീടും വിളിച്ചിരുന്നത്. പള്ളീലച്ചന്റെ അധികാരവും അവകാശങ്ങളും ഉപേക്ഷിച്ചു ഒന്നുമില്ലായ്മയിലേക്കു എടുത്തുചാടി അധ്വാനത്താൽ ജീവിതം കരുപ്പിടിപ്പിച്ചു മനസാക്ഷിയോട് നീതി പുലർത്തിയ ആൾ ആയിരുന്നു അദ്ദേഹം. ഒരു സാധാരണ വിശ്വാസിയെ പോലെ അദ്ദേഹം പള്ളിയിൽ പോവാറുണ്ടായിരുന്നു. 

വൈഷ്ണവിയെ പരിചയപ്പെടുന്നത് പതിനാറു വർഷം മുമ്പാണ്. വ്യക്തിത്വവികസനം , മോട്ടിവേഷൻ എന്നൊക്കെ പറയാവുന്ന ഒരു ട്രെയിനിങ്ങിൽ വെച്ച്. ആഴ്ചയിൽ ഒരിക്കൽ വെച്ച് പത്തു സെഷൻ ഉണ്ടായിരുന്ന പ്രോഗ്രാമിൽ ഞങ്ങളുടെ ഗ്രൂപ്പിന്റെ ഗൈഡ് ആയിരുന്നു വൈഷ്ണവി. ആ പ്രോഗ്രാമിൽ വോളന്റിയർ ആയിരുന്ന വൈഷ്ണവിയുടെ യഥാർത്ഥ തൊഴിൽ യോഗയും മെഡിറ്റേഷനും പഠിപ്പിക്കൽ ആയിരുന്നു. അതീവസുന്ദരിയും ബുദ്ധിശാലിനിയും ആയിരുന്ന വൈഷ്ണവിയെ ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാൻ പറ്റില്ല. ജീവിതത്തെ പറ്റിയുള്ള എല്ലാ ചോദ്യത്തിനും അവർക്കു സ്വന്തമായ വ്യത്യസ്തമായ ഒരു ഉത്തരം എപ്പോഴും ഉണ്ടായിരുന്നു. ഇരുപത്തഞ്ചിന്റെ ചുറുചുറുക്കും നാല്പത്തിയഞ്ചിന്റെ പക്വതയും തോന്നിച്ചിരുന്ന വൈഷ്ണവിയുടെ യഥാർത്ഥപ്രായം എനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല. നല്ല ഉയരവും വെളുത്ത നിറവും  കുസൃതി നിറഞ്ഞ പൂച്ചക്കണ്ണുകളും എപ്പോഴും വിടർന്ന പുഞ്ചിരിയും ഉള്ള വൈഷ്ണവി ഒരിക്കൽ ഒരു സന്യാസിനി ആയിരുന്നു എന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. എന്നാൽ അതായിരുന്നു സത്യം. ചെറുപ്രായത്തിൽ ഹൃഷികേശിലോ മറ്റോ ആശ്രമം തേടിപ്പോയ വൈഷ്ണവിക്കു അവിടെ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ തന്റെ വഴി ഇതല്ല എന്ന് തോന്നിയപ്പോൾ ആ ജീവിതം ഉപേക്ഷിച്ചു. ആശ്രമത്തിൽ നിന്ന് പഠിച്ച യോഗയും ധ്യാനവും മറ്റുള്ളവരെ പഠിപ്പിക്കുന്നതിലൂടെ ഒരു ജീവിതമാർഗം ആയി. ആദ്യകാലത്തു അവർ ഫീസ് ചോദിച്ചിരുന്നില്ല. ഇഷ്ടമുള്ളത് തരട്ടെ എന്നായിരുന്നു വിചാരിച്ചത്. എന്നാൽ പലരും വെറും പാക്കും വെറ്റിലയും വെച്ചിട്ടു പോവാൻ തുടങ്ങിയപ്പോൾ നിശ്ചിത ഫീസ് നിശ്ചയിച്ചു. 

ഗ്രൂപ്പ് ചർച്ച ഒരിക്കൽ പ്രണയം എന്ന വിഷയത്തിൽ എത്തിയപ്പോൾ വൈഷ്ണവിയുടെ പ്രസ്താവന ഞങ്ങളെ ഞെട്ടിച്ചു. 'ഞാൻ ചെയ്തത് പറയാം. ഞാൻ ഒരു സുഹൃത്തിനോട് വിവാഹാഭ്യർത്ഥന നടത്തി. അയാൾ സുഹൃത്ത് മാത്രം ആയിരുന്നു. എനിക്ക് പ്രണയം ഉണ്ടായിരുന്നില്ല. ഞാൻ തന്നെ ആലോചിച്ചു എന്ന് മാത്രം. വിവാഹം ഉറപ്പിച്ചപ്പോൾ ഞാൻ പ്രണയിച്ചുതുടങ്ങി. അതൊരു തീരുമാനം ആയിരുന്നു. പ്രണയം നമുക്ക് സംഭവിക്കുന്ന കാര്യം അല്ല , നമ്മൾ സ്വയം തീരുമാനിച്ചു ചെയ്യുന്ന ഒരു കാര്യം ആണ്'. വൈഷ്ണവി പറഞ്ഞത് പൂർണമായും ശരിയാണോ തെറ്റാണോ എന്ന് അറിയില്ല. പക്ഷെ ആ കാലഘട്ടത്തിൽ ഇങ്ങനെയൊക്കെ പറയുന്ന ഒരാളെ ഞാൻ ആദ്യം കാണുകയായിരുന്നു. 

പത്തുവർഷങ്ങൾക്കു മുമ്പ് പരിചയപ്പെട്ട നാലാമത്തെ ആൾ ഒരു വക്കീലാണ്. ഡിഗ്രി പഠനം കഴിഞ്ഞ കാലത്തു സന്യാസി ആവാൻ മോഹിച്ചു കർണാടകത്തിൽ ഒരു ആശ്രമത്തിൽ ചേർന്നു. അദ്ദേഹത്തെ അതിൽ നിന്ന് പിന്തിരിപ്പിച്ചത് പുറംലോകത്തെ കുശുമ്പും കുന്നായ്മയും കുത്തിത്തിരിപ്പും എല്ലാം ആശ്രമത്തിലും ഉണ്ട് എന്ന തിരിച്ചറിവ് ആണ്. അദ്ദേഹം ഇത് പെട്ടെന്ന് തിരിച്ചറിഞ്ഞു എന്ന് മാത്രം. ആശ്രമം വിട്ട ശേഷം എൽ എൽ ബി  ചെയ്യുമ്പോൾ സഹപാഠിയെ പ്രണയിച്ചു വിവാഹം കഴിച്ചു. ഇപ്പോൾ കുടുംബകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതുകൊണ്ട് ഒരിക്കൽ സന്യാസി ആവാൻ പോയ ആൾ ഇന്ന് ഓരോ ദിവസവും നിരവധി ആളുകളുടെ ദാമ്പത്യപ്രശ്നങ്ങൾ കേൾക്കുന്നു. 

ഞാൻ പറഞ്ഞ നാല് ആളുകളും സാധാരണമനുഷ്യരെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ബുദ്ധിയും വ്യക്തിപ്രഭാവവും ഉള്ളവർ ആണ്. ചെറുപ്പത്തിന്റെ ആവേശത്തിൽ ആദർശം കൊണ്ട് എടുത്ത തീരുമാനം പിന്നീട് തിരുത്താൻ ധൈര്യം കാണിച്ചവർ. സന്യാസം എന്ന് പറയുന്നത് ഒരു വ്യക്തി സ്വയം തീരുമാനിച്ചു എടുക്കുന്ന ഒരു ജീവിതരീതി മാത്രമാണ്. അത് വേണ്ട എന്ന് ആ വ്യക്തിക്ക് തോന്നിയാൽ എപ്പോൾ വേണമെങ്കിലും വേണ്ടെന്നു വെയ്ക്കാൻ അവകാശം ഉണ്ട്. സമൂഹം കുറ്റപ്പെടുത്തുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യേണ്ട കാര്യം ഇല്ല. ഹിന്ദുക്കൾക്ക് ഇതത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ല. സന്യാസം വേണ്ടെന്നു വെച്ചാൽ അത് മോശമായി ആരും കാണുന്നില്ല. ക്രിസ്ത്യൻ സമുദായത്തിൽ ഇത് ബുദ്ധിമുട്ടാണെന്ന് കേട്ടിട്ടുണ്ട്. എങ്കിലും അസാധ്യം അല്ല എന്ന് മനസ്സിലായല്ലോ. 

സാധാരണ ജീവിതത്തിലും തൊണ്ണൂറ്റൊമ്പതിൽ പാമ്പു വിഴുങ്ങി ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥ ആളുകൾക്ക് വരാറുണ്ടല്ലോ. ഒരു സാധാരണവ്യക്തി വിവാഹമോചനം നടത്തുമ്പോൾ അവസ്ഥ ഇങ്ങനൊക്കെ തന്നെയാണ്. സമൂഹം പൂച്ചെണ്ട് വിരിച്ചു സ്വീകരിക്കുകയൊന്നുമില്ല. ജീവിതത്തിന്റെ ഒരുപാടു വർഷങ്ങൾ വെറുതെയായ വിഷമം , വീണ്ടും തുടങ്ങാൻ ഉള്ള ഭയം , സാമ്പത്തികപ്രയാസങ്ങൾ , ഏകാന്തത , വൈകാരികമായ തകർച്ച, എല്ലാത്തിനും ഉപരി തോറ്റുപോയി എന്ന തിരിച്ചറിവ് ഇതെല്ലാം സ്ത്രീകളും പുരുഷന്മാരും അനുഭവിക്കുന്നതാണ്. പ്രണയവിവാഹമോ മതേതരവിവാഹമോ ചെയ്തവർക്ക് തിരിച്ചുവരവും കൂടുതൽ പ്രയാസം ആയിരിക്കും . എന്നിട്ടും സാധാരണമനുഷ്യർക്ക് അതെല്ലാം തരണം ചെയ്യാൻ പറ്റുമെങ്കിൽ സന്യാസത്തിൽ നിന്ന് തിരിച്ചു വരുന്നവർക്കും പറ്റും. സമൂഹത്തിന്റെ ഒറ്റപ്പെടുത്തൽ കുറച്ചുകാലത്തേക്കേ കാണൂ. അതും ആദ്യത്തെ കുറച്ചു പേർക്ക് മാത്രം. വിധിയെ പഴിച്ചു മനസാക്ഷിയെ ചതിച്ചു ജീവിക്കുന്നതിലും ഭേദമാണ്.  തിരിച്ചു വരുന്നവരെ സമൂഹവും ഉൾക്കൊള്ളുക. 

Sunday, October 29, 2017

Legend of Vajranabha - Translation of my Malayalam poem Dwaparashesham

This is rough translation of my Malayalam poem Dwaparashesham. It is not easy to translate poetry from one language to another and I am not into poetry in English. Sometimes the ideas get distorted in translation. I am just trying to capture the meaning for the benefit of my readers who do not read Malayalam (even though I have only a handful of readers now:) ). Thanks to Nishant for the request to translate.

So here's "The legend of Vajranabha" :

From the city of Dwaravati swallowed by the sea
Arjuna brought a toddler home
That Vajranabha , the son of Anirudha
Grew up to be the lord of cowherds

While he was the ruling Vrindavan
he noticed a deep sadness in people
The cowherdesses lost their glow
The cows stopped giving milk
Slowly people started leaving
and settling down in other lands

The king was dejected
Searched for a solution
A wise man told people are sad
Because they missed Krishna
Build a beautiful temple here
Invoke the presence of Krishna within
Goddess Lakshmi will follow her lord
Joy and good luck will follow her feet

King Vajranabha gathered from everywhere
All the skilled Sculptors of land
The sculptors said ,' Oh, beloved king,
We have not seen the lotus-eyed one.
The generation of the beautiful one
Moved beyond the curtain of time.
Is there any elderly one
Who can describe the divine form to us?'

Then came Lady Uttara
Queen mother of Hastinapura
'Listen to me child, I have seen
Krishna whom the whole world has heard of.
Whom the world calls the Lord
I called him my dear uncle.
I lived in the protection of his love
I have earned the merit of touching his feet.
I shall describe you the form
That was much admired by women of the time.

The perfect body of the trained warrior
Beautiful dark complexion
The curly hairs cascaded like clouds
gathered in a top knot
adorned by a feather of peacock
He wore the Tilak of Hari
On that perfectly shaped forehead
Eyes looking like petals of lotus
Calm oceans of divine wisdom
The nose shaped like the flower of sesame
A smile played on the lips always

The paste of sandalwood enhanced the fragrance
of beautiful form adorned by ornaments
Among them strings of pearls mined from Dwaravati
Along with garlands of flowers brought by his fans
The sight of that divine form clad in yellow silk
Made many an auspicious lady is distress (of love)
I still remember how he used to stand in the Tribhanga posture
and how he used to play the flute'

Sixteen sculptors started their work
Following every word of the lady
From the Black Stone they built
Idols of the lotus-eyed one
All resembled the one of pure consciousness
None looked exactly like him

Still the idols were installed
In sixteens temples invoking the deity
Goddess of prosperity came back to land
People also returned to homeland
Six thousand years have passed by henceforth
Vrindavan remains inhabited to date
The picture drawn in words by Uttara
Lives on in our minds as the form of Krishna

The temples were manmade
They could not withstand the onslaught of time
The human consciousness is immortal
Hence Time could not destroy the memories of Krishna
It remains our living heritage.



Notes :

The idea of this poem came to me when searching about definition of history. I used to have the idea that history is all about written records. I was surprised to know that now this definition is changed, even in Wikipedia. Apparently the man called father of history was also called father of lies and father of all liers! Well, anything can be written in a book. The modern definition is that history is what remains in the collective consciousness of a people. For eg., do written records survive from the period of Alexander as a proof that Alexander lived ? Not really. The first written record was allegedly written centuries after his death. Does the original record survive today ? No way. We just have to believe the historians' word for this. Perhaps the original was copied by the disciple of the author and then somebody else copied and thus manuscript may have passed centuries and any 'proof' will only be a few centuries old. So does that mean Alexander did not live ? Not really. The best proof is the collective memory left behind and transmitted through generations. Then there is the question. Why the collective memory of Indians is not accepted as proof and instead we are told our legends have no proof. Pure double standards and nothing else. The second thought was triggered by the picture of a statue of Alexander given in Wikipedia page. Apparently the statue was a copy of copy of original statue. Well, that triggered a thought that whether Krishna's image that is passed through generations also based on an original statue ? That's when I remembered the legend of Vajranabha building the first Krishna temples and then the poem came to me on its own. This is one poem I never had to struggle at any line. It just flowed to my mind.


1. It is mentioned in Ramayan and Mahabharat that the people of those days use to apply sandalwood paste in their body. Till the time British banned cultivation of sandalwood trees, it used to be abundant in India.
2. To describe the body of Krishna, I have used two techniques , that he had the warriors body and that he was much admired by women. This is not meant to imply that  he had any relationships.
3. It was my imagination that Krishna used to wear pearls and Vanamala (floral/tulsi garland ). After all Dwaravati is likely to have pearls as it was near the sea. Later when I read narayaneeyam, Melpathoor has written the same thing. I felt a thrill when I read that.
4. Vajra (or Vajranabha) was the son of Anirudha and Usha . Anirudha was son of Pradyumna and Rukmavati. Pradyumna was sone of Krishna and Rukmini. Mahabharat mentions that Arjuna brought some women and children from Dwaraka  and among them there was a little boy Krishna's great grandson Vajra. Dwaraka temple was built by same Vajranabha.
5. I did not mean Lord Krishna always smiled like an idiot. In fact, in Mahabharat there are instances where he joked with a straight face or his face displayed toughness. However, Uttara may have remembered her uncle-in-law with a smile always.












Sunday, August 16, 2015

ശ്രീരാമസന്ധ്യാനാമം (A prayer to Sri Rama)

ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്   'രാമ - ദി പ്രിന്‍സ്  ഓഫ് ലൈറ്റ്' എന്ന അനിമേഷന്‍ ചിത്രം ആസ്വദിച്ച് ,   തുളസീദാസിന്റെ അനശ്വരമായ കാവ്യത്തില്‍ നിന്ന് കടം കൊണ്ട  'ജനനി മേം രാംദൂത് ഹനുമാന്‍' എന്ന ഗാനരംഗം കണ്ടു വിസ്മയം കൊണ്ടിരുന്നപ്പോള്‍  മനസ്സില്‍ ഒരീണം ,ഒരു വരി  , "രാമദൂതനെന്‍ വഴി കാട്ടണമേ' .  അതങ്ങനെ വിടാതെ പിന്തുടര്‍ന്നപ്പോള്‍  കൂട്ടി കൂട്ടി ഒരു കവിതയാക്കി. അടുപ്പമുള്ളവരെ കാണിച്ചപ്പോഴോ , ഇത് പദ്യമാണോ ഗദ്യമാണോ എന്നായി. എന്റെ മനസ്സിലെ ഈണം പാടി കേള്‍പ്പിക്കാന്‍  സ്വരവും ശ്രുതിയും ഒന്നും കൂട്ടുമില്ല. മുഴച്ചു നില്ക്കുന്ന ചില വരികളെ ഒന്ന് മെരുക്കാന്‍  ശ്രമിച്ചിട്ട് പറ്റിയുമില്ല. വര്‍ഷങ്ങള്‍ കടന്നുപോയി. ഇതങ്ങു വിട്ടു പോയില്ല. ഇടയ്ക്കൊക്കെ പുറത്തെടുത്തു  ശരിയാക്കാനുള്ള ശ്രമം നടത്തി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്  പെട്ടെന്ന് തോന്നി , മെരുങ്ങാത്ത വരികള്‍  കളഞ്ഞാലോ. ചെറുതെങ്കിലും അര്‍ത്ഥം ഒട്ടും മാറിയില്ല. ഈ രാമായണമാസത്തില്‍  ബ്ലോഗ്‌ ചെയ്യാം എന്ന് വിചാരിച്ചെങ്കിലും ഇപ്പോള്‍  , ഈ അവസാനദിനത്തിലാണ് അവസരം കിട്ടിയത് . ശ്രീരാമഭക്തര്‍ക്കായി ഈ കുഞ്ഞു സന്ധ്യാനാമം സമര്‍പ്പിക്കുന്നു. 















കാനനമാമെന്‍ മനസ്സില്‍  രാഗദ്വേഷാദികള്‍ നീക്കി
ശാന്തമാം ഉപവനമാക്കണമേ

രാമപാദമെന്‍ മനസ്സില്‍ പതിയണമേ (2)

കഠിനമാം ജീവിതത്താല്‍  കരിങ്കല്ലാം ഹൃദയത്തെ
കനിവോലും കടാക്ഷത്താലലിയിക്കണമേ

രാമരൂപമുള്‍ക്കണ്ണില്‍  തെളിയണമേ (2)

അവിടുത്തെ പാദത്തില്‍  അഹം തന്നെയര്‍പ്പിക്കാന്‍
പവനനന്ദനന്‍  ഗുരുവായ്‌ വരം നല്‍കണമേ

രാമദൂതനെന്‍ വഴി കാട്ടണമേ (2)

പഥികനാമാത്മാവ് വഴിയമ്പലമൊഴിയുമ്പോള്‍
ഹരിനാമം യാത്രയില്‍  തുണ നല്‍കണമേ

രാമനാമമെന്‍  നാവില്‍  വിടരണമേ  (2)


English Translation :

May the forest of my mind be turned into a peaceful garden
Without anger and attachment'
May the lotus feet of Rama enter my mind

May his compassionate glance melt the heart
that was hardened by tough life
May the divine form of Rama appear to my inner eye

May Hanuman be my teacher and
help me to surrender myself
May the messenger of Rama show me the way

May the Lord's name be the companion
when the soul-traveller leaves the inn
May the name of Rama stay on my lips